- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓതറ പുതുക്കുളങ്ങര ക്ഷേത്രപടയണിക്കിടെ സംഘർഷം; മൂന്നു പേർക്ക് കുത്തേറ്റു; മണ്ണുമാഫിയകൾ തമ്മിലുള്ള കുടിപ്പകയെന്ന് പൊലീസ്
തിരുവല്ല: ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പടയണി ഉത്സവത്തിന്റെ സമാപന ചടങ്ങുകൾക്കിടെ സംഘർഷം. മൂന്നു പേർക്ക് കുത്തേറ്റു. ചെങ്ങന്നൂർ വാഴാർമംഗലം ഉമ്മറ തറയിൽ വീട്ടിൽ എസ്. സഞ്ജു, വാഴാർമംഗലം ഉമ്മറത്തറയിൽ വീട്ടിൽ കാർത്തികേയൻ, വാഴാർമംഗലം ചെമ്പകശ്ശേരി വീട്ടിൽ പവിൻ എന്നിവർക്കാണ് കുത്തേറ്റത്.
വ്യാഴാഴ്ച പുലർച്ചെ 12.30 നായിരുന്നു സംഭവം. കാർത്തികേന്റെ പുറത്തും പവിൻ, സഞ്ജു എന്നിവർക്ക് വയറിനും ആണ് കുത്തേറ്റത്. മൂവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓതറ സ്വദേശികളായ രണ്ടു പേരെ പ്രതികളാക്കി തിരുവല്ല പൊലീസ് കേസെടുത്തു.
മണ്ണു മാഫിയകൾ തമ്മിൽ മണ്ണെടുപ്പിനെ ചൊല്ലി ഉണ്ടായ തർക്കമാണ് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കുത്തേറ്റവരുടെ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്