- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ നീട്ടികൊണ്ടുപോകുന്നു: അഴിമതി ആരോപണങ്ങളും കേസുകളും വേറെ: ആലപ്പുഴ, തുറവൂർ ടിഡി സ്കൂളുകളിലെ നിയമനങ്ങൾ കാലാവധി കഴിഞ്ഞ കമ്മിറ്റി നടത്തരുതെന്ന് വിദ്യാഭ്യാസ വകുപ്പ്
ആലപ്പുഴ: ആലപ്പുഴ, തുറവൂർ എന്നിവിടങ്ങളിലെ റ്റി ഡി സ്‌കൂളുകളിലേ നിയമനങ്ങൾ കാലാവധി കഴിഞ്ഞ കമ്മിറ്റി നടത്തരുതെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ആലപ്പുഴ അനന്തനാരായണപുരം തുറവൂർ തിരുമല (AATTD) ദേവസ്വത്തിനു കീഴിൽ വരുന്ന ആലപ്പുഴ തുറവൂർ ടി ഡി സ്‌കൂളുകളുടെ മാനേജർ സ്ഥാനം വഹിക്കേണ്ടത് ഈ ദേവസ്വത്തിന്റെ പ്രസിഡന്റാണ്. എന്നാൽ ഇക്കഴിഞ്ഞ ഡിസംബർ 19ന് കാലാവധി കഴിഞ്ഞിട്ടും ദേവസ്വം ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താതെ ഭരണം നീട്ടികൊണ്ടുപോകുന്ന കമ്മറ്റിക്കെതിരെ അഴിമതി ആരോപണങ്ങളും ഉയരുന്നതിനിടെയാണ് സംസ്ഥാന സർക്കാർ ഉത്തരവ് വന്നത്.
ടിഡി സ്‌കൂൾ മാനേജ്മെന്റിന് കീഴിലുള്ള ആലപ്പുഴ ടിഡി സ്‌കൂളിലെ നിയമനങ്ങൾ അംഗീകരിക്കരുത് എന്ന് ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫിസർക്കും തുറവൂർ ടിഡി സ്‌കൂളിലെയും , ടിഡിറ്റിറ്റി ഐലെയും നിയമനങ്ങൾ അംഗീകരിക്കരുതെന്ന് ചേർത്തല ജില്ലാ വിദ്യാഭ്യാസ ഓഫിർക്ക് നിർദ്ദേശം നൽകിയിട്ടുള്ള വിവരം പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ഇറക്കിയ റിപ്പോർട്ടിൽ പറയുന്നു.
കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും ഭരണം നടത്തുന്നത് എച്ച്. പ്രേംകുമാർ പ്രസിഡന്റായ മാനേജ്മെന്റ് കമ്മിറ്റിയാണ്. ഈ കമ്മറ്റിയുടെ കാലയളവിൽ വലിയ രീതിയിലുള്ള ദേവസ്വം വക സ്ഥലം വിലപ്പനയും, അനധികൃതമായി പട്ടയം നൽകുന്നതിനുള്ള എൻ ഒ സി വിതരണം ചെയ്തിട്ടുള്ളതിന്റെ പേരിൽ കോടികളുടെ അഴിമതി ആരോപണങ്ങളും ഉയർന്നു വന്നിട്ടുണ്ട്. മാത്രമല്ല ആലപ്പുഴ ജില്ല കോടതിയിലും, ഹൈ കോടതിയിലും ഈ കമ്മറ്റിയുടെ അഴിമതിക്കെതിരെ പലരീതിയിലുള്ള കേസുകളും നടക്കുന്നുണ്ട്. ഇപ്പോൾ ഉള്ള മാനേജരുടെ കാലാവധി 2017- 2022 വരെയായിരുന്നു. കാലാവധി കഴിഞ്ഞിട്ടും ഇവർ ഇലക്ഷൻ നടത്താതെ ഭരണം നീട്ടികൊണ്ടുപോകുകയാണ്.
സ്‌കൂളിലെ ടീച്ചേർസ് അപ്പോയ്ന്റ്മെന്റ് ലക്ഷ്യം വച്ചാണ് ഇതെന്നണ് ആരോപണം. ഇത് ചോദ്യം ചെയ്യ്ത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് നൽകിയ പരാതിയിൽ മേൽ പുതിയ സ്ഥിരം നിയമനങ്ങൾ പാടില്ലയെന്ന ഒരു ഓർഡറും വകുപ്പ് തലത്തിൽ നിന്നും പുറപ്പെടുവിച്ചിട്ടുണ്ട്. അതും പ്രകാരം ഉടൻതന്നെ ദേവസ്വം തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റിക്ക് ചാർജ് കൈമാറി പുതിയ മാനേജറെ സ്ഥാനമേൽപ്പിക്കണമെന്നും അല്ലെങ്കിൽ 01.06.23 മുതൽ വിദ്യാഭ്യാസ വകുപ്പ് നേരിട്ട് സ്‌കൂളുകളുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നും ഉത്തരവിൽ പറയുന്നു