- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരസേനാംഗത്തെ ലഡാക്കിൽ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
നെയ്യാറ്റിൻകര: പുല്ലുവിള സ്വദേശിയായ കരസേനാംഗത്തെ ലഡാക്കിൽ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം . പുല്ലുവിള ചെമ്പകരാമൻതുറ പീരുപ്പിള്ള വിളാകത്ത് മത്സ്യത്തൊഴിലാളി ശിലുവയ്യന്റെയും ബെല്ലർമിയുടെയും മകൻ സാംസൺ ശിലുവയ്യൻ (28) ആണു മരിച്ചത്. സംസ്‌കാരം പിന്നീട്. ബീനയാണ് ഭാര്യ. മൂന്നു മാസം മുമ്പായിരുന്നു വിവാഹം.
വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞ് ജോലിക്കു പോയി. ഇന്നലെ രാവിലെ പത്തരയോടെയാണ് ലഡാക്കിലെ പട്ടാള ക്യാംപിൽ നിന്നു പ്രാഥമിക വിവരം ലഭിക്കുന്നത് . പിന്നീട് പല തവണ ബന്ധപ്പെട്ടെങ്കിലും വിശദാംശങ്ങൾ ലഭ്യമായില്ലെന്നു ബന്ധുക്കൾ പറഞ്ഞു. മിനിയാന്നു രാത്രി ഭാര്യയെയും ബന്ധുക്കളെയും വിഡിയോ കോൾ വിളിച്ചിരുന്നു. മൂത്ത സഹോദരങ്ങളായ സജൻ, സജീവ് എന്നിവർ വൃക്കരോഗം ബാധിച്ചു പത്തു വർഷം മുൻപ് മരിച്ചു. സരോജ സഹോദരിയാണ്.