- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം ഡി എം എയുമായി യുവാവ് പിടിയിൽ
പത്തനംതിട്ട: ബംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസിൽ വന്നിറങ്ങിയ യുവാവിൽ നിന്ന് ഡാൻ സാഫ് സംഘം 9.61 ഗ്രാം എം ഡി എം എ പിടികൂടി. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിൽ നിന്ന് ഉപയോഗിക്കാൻ സൂക്ഷിച്ചിരുന്ന കഞ്ചാവും കണ്ടെടുത്തു. ലഹരി മരുന്ന് സംഘാംഗമായ മൂന്നാമന് വേണ്ടി തെരച്ചിൽ ആരംഭിച്ചു.
കുമ്പഴ വടക്ക് സത്യ ഭവനിൽ മിഥുൻ രാജീവ് ആണ് എംഡി എം എയുമായി പിടിയിലായത്. ബംഗളൂരുവിൽ നിന്നുള്ള കല്ലട ബസിൽ വന്നിറങ്ങുമ്പോൾ നാർക്കോട്ടിക്ക്
സെൽ ഡിവൈഎസ്‌പി കെ എ വിദ്യാധരൻ, ഡാൻ സാഫ് എസ് ഐ അജി സാമുവൽ, പൊലീസ് ഉദ്യോഗസ്ഥർ ആയ സുജിത്, അജികുമാർ, മിഥുൻ, ശ്രീരാജ്, ബിനു, അഖിൽ എന്നിവർ ചേർന്നാണ് പിടികൂടിയത്.
രാവിലെ 9.30 നാണ് മിഥുൻ പിടിയിലായത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രക്കാനം സ്വദേശി ആകാശിനെ കഞ്ചാവുമായി സ്റ്റേഡിയം ജങ്ഷനിൽ നിന്ന് പിടികൂടി. ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമൻ രക്ഷപ്പെട്ടു. ഇയാൾ ഫോൺ ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയാണ്. ഇവർ സ്ഥിരം ലഹരി മരുന്ന് കടത്തുന്നവർ ആണെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്