- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചുടു കല്ല് കൊണ്ട് ജനൽ ചില്ലകൾ തകർത്തു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; ആന പാപ്പാന്മാരെ വീട് കയറി അക്രമിച്ചെന്ന് വീട്ടുടമയുടെ പരാതി; അന്വേഷണം തുടങ്ങി
തിരുവനന്തപുരം: നെടുമങ്ങാട് ചുള്ളിമാനൂരിൽ ആന പാപ്പാന്മാരെ ബൈക്കിലെത്തിയ സംഘം വീട് കയറി അക്രമിച്ചെന്ന് പരാതി. ചുള്ളിമാനൂർ ആറാംപള്ളി കെ എസ് ഇ ബി ട്രാൻസ്ഫോർമറിന് സമീപം താമസിക്കുന്ന ആന പാപ്പാന്മാരെയാണ് രണ്ട് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. വീടു കയറി ആക്രമിച്ചെന്ന വീട്ടുടമയായ രാഹുൽ ആർ എസ് വലിയമല പൊലീസിൽ പരാതി നൽകിയത്.
ആനപരിപാലനത്തിനായി മൂന്ന് തൊഴിലാളികളാണ് ഇവിടെ പാർപ്പിച്ചിരുന്നത്. കഴിഞ്ഞദിവസം രാത്രി 9 മണിയോടെ ആനയെ കെട്ടുന്ന സ്ഥലത്ത് എത്തിയ ആറംഗ സംഘത്തെ പാപ്പാന്മാർ തടഞ്ഞു. ഇതിൽ പ്രകോപിതരായ സംഘം പാപ്പാന്മാരായ മൊയ്തീൻ (63), കുഞ്ഞുമോൻ(52), യുസഫ് (60) എന്നിവരെ ഭീഷണിപ്പെടുത്തുകയും അസഭ്യവാക്കുകൾ പറയുകയും ചെയ്തു.
തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം പത്തോളം പേർ അടങ്ങിയ സംഘമെത്തി വീടിന്റെ വരാന്തയിൽ കിടന്നിരുന്ന രണ്ടാം പാപ്പാൻ കുഞ്ഞുമോനെ ക്രൂരമായി മർദ്ദിച്ചതായും വീട് അതിക്രമിച്ച് കയറുകയും ഡോർ തല്ലിപൊളിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. അക്രമണത്തിന്റെ ശബ്ദം കേട്ട് അയൽവാസികൾ പുറത്തിറങ്ങിയതോടെ അക്രമി സംഘം വന്ന ഇരു ചക്ര വാഹനവും ഫോണും ഉപേക്ഷിച്ച് പിൻവാങ്ങി.
ഇത് കഴിഞ്ഞു അരമണിക്കൂർ കഴിഞ്ഞ് അക്രമിസംഘം വീണ്ടും എത്തി വീട് അക്രമിക്കുകയും ചുടു കല്ല് കൊണ്ട് ജനാല ചില്ലകൾ തകർക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടിത്തിയായും ഒന്നാം പാപ്പാൻ മൊയ്തീൻ പറഞ്ഞു. ഇവരുടെ ആക്രമണം കണ്ട അയൽവാസികൾ തടയാൻ എത്തിയെങ്കിലും അക്രമി സംഘം ഭീഷണിപ്പെടുത്തി. പ്രതികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആന പാപ്പാന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും വീട്ടുടമ നൽകിയ പരാതിയിൽ പറയുന്നു. അക്രമണത്തെ കുറിച്ച് പരാതി കിട്ടിയതായും അന്വേഷണം നടത്തുന്നതായും വലിയമല പൊലീസ് പറഞ്ഞു.




