കടുത്തുരുത്തി: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയെ സ്‌റ്റേഷനു പുറത്ത് നിർത്തി പൊലീസുകാർ. പൊലീസ് സ്റ്റേഷൻ ഉപരോധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയും പ്രവർത്തകർക്കുനേരെ പൊലീസ് കയ്യേറ്റം ഉണ്ടാവുകയും ചെയ്തതറിഞ്ഞ് എത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്കു സ്റ്റേഷനിലേക്ക് ആദ്യം പ്രവേശനം നിഷേധിച്ച് പൊലീസ്. സ്റ്റേഷനു മുന്നിലെത്തിയ തിരുവഞ്ചൂരിനു ഗേറ്റ് പൂട്ടിയിരുന്നതിനാൽ അകത്തേക്കു കയറാനായില്ല.

സ്റ്റേഷനിൽ ഉണ്ടായിരുന്ന എഎസ്‌പി നഖുൽ രാജേന്ദ്ര ദേശ്മുഖുമായി സംസാരിക്കണമെന്നു തിരുവഞ്ചൂർ ആവശ്യപ്പെട്ടെങ്കിലും ഗേറ്റ് തുറന്നില്ല. ഏറെ സമയം കാത്തുനിന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കുമായി ഫോണിൽ സംസാരിച്ചു. സ്റ്റേഷനു മുൻപിൽ കുത്തിയിരുന്നു സമരം ചെയ്യേണ്ടിവരുമെന്ന് അറിയിച്ചതോടെ എംഎൽഎയെ മാത്രം സ്റ്റേഷനകത്തേക്കു പ്രവേശിപ്പിച്ചു.