- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്സസ് ഡേ അവാർഡ് കായംകുളം താലൂക്ക് ആശുപത്രിയിലെ ഷിൽഡാ സെബാസ്റ്റ്യന്; രണ്ടു ലക്ഷം രൂപയും ഉപഹാരവും; മികച്ച നഴ്സിങ് വിദ്യാർത്ഥിക്കും സമ്മാനം
കൊച്ചി: നഴ്സസ് ഡേ അവാർഡ് കായംകുളം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ഷിൽഡാ സെബാസ്റ്റ്യന്. പാലിയേറ്റീവ് കെയർ രംഗത്തെ മികച്ച സേവനം അടിസ്ഥാനമാക്കി വോട്ടിങ്ങിലൂടെയാണ് മികച്ച നഴ്സിനുള്ള അവാർഡ് സമ്മാനിച്ചത്. നിരവധി ജീവ കാരുണ്യപ്രവർത്തനങ്ങളാണ് ഷിൽഡയുടെ നേതൃത്വത്തിൽ നടക്കുന്നത്. രണ്ടു ലക്ഷം രൂപയും ഉപഹാരവുമാണ് നൽകിയത്.
കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു നഴ്സിന് രണ്ട് ലക്ഷം രൂപ നഴ്സസ് ഡേ അവാർഡായി നൽകുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നീതൂസ് അക്കാഡമി എന്ന സ്ഥാപനമാണ് നഴ്സസ് ഡേ ദിനാചരണത്തിന്റെ ഭാഗമായി അവാർജ് സമ്മാനിച്ചത്.
ഷിൽഡാ സെബാസ്റ്റ്യന് യു.എൻ.എ സംസ്ഥാന അദ്ധ്യക്ഷൻ ജാസ്മിൻഷായാണ് അവാർഡ് നൽകിയത്. കൂടാതെ ഏറ്റവും മികച്ച നഴ്സിങ് വിദ്യാർത്ഥിക്ക് 50,000 രൂപയും ഉപഹാരവും നൽകി. കളമശ്ശേരി ഗവ.നഴ്സിങ് കോളേജിലെ വിദ്യാർത്ഥി ചാൾസ് എം ടിയായിരുന്നു മികച്ച നഴ്സിങ് വിദ്യാർത്ഥി.
ഒരു നഴ്സിന് ഇത്തരത്തിൽ വലിയൊരു തുക അവാർഡ് ലഭിക്കുന്നത് ആദ്യ സംഭവമാണെന്നും മറ്റുള്ള നഴ്സുമാർക്ക് ഈ അവാർഡ് ഒരു പ്രചേദനമാകുമെന്നും ജാസ്മിൻ ഷാ പറഞ്ഞു. നഴ്സുമാരെ അവഗണിക്കുന്ന സമൂഹത്തിൽ ഇതു പോലെയുള്ള അവാർഡുകൾ വലിയ അംഗീകരമാണ് നൽകുന്നത്.
കായംകുളം ഗവ. ആശുപത്രിയിലെ നഴ്സായ ഷിൽഡ നിരവധി കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്നും പാലിയേറ്റീവ് പരിചരണത്തിൽ മുൻപന്തിയിൽ നിൽക്കുന്നയാളാണെന്നും അതിനാൽ ഈ അവാർഡ് അർഹതപ്പെട്ട കൈകളിലാണ് എത്തിയതെന്നും ജാസ്മിൻഷാ സമ്മാന ദാനത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.
നഴ്സസ് ഡേ അവാർഡ് ചടങ്ങ് കേരള നഴ്സസ് ആൻഡ് മിഡ് വൈഫറി കൗൺസിൽ പ്രസിഡന്റ് ഉഷാദേവി ഉത്ഘാടനം ചെയ്തു. യു.എൻ.എ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ മുഖ്യ പ്രഭാഷണം നടത്തി. ട്രയിൻഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.സോണ ഷൈൻ, കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അനസ്, കേരള ഗവൺമെന്റ് നഴ്സസ് അസോസിയഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഉണ്ണി, ട്രയിൻഡ് നഴ്സസ് അസോസിയേഷൻ സ്റ്റേറ്റ് ട്രഷറർ പ്രൊഫസർ രേണു സൂസൻ തോമസ്, കേരള ഗവൺമെന്റ് നഴ്സസ് അസോസിയഷൻ എറണാകുളം ജില്ലാ സെക്രട്ടറി അഭിലാഷ്, ഇന്റർനാഷണൽ മലയാളി നഴ്സസ് കൂട്ടായ്മ കോർഡിനേറ്റർ ജിഷ ഷിബു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.