- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നുരിൽ വഴി തർക്കത്തിന് പിന്നാലെ എൺപതുകാരിയെ മർദ്ദിച്ചു; കിണറ്റിലെറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തയെന്നും പരാതി; വീഡിയോ പ്രചരിച്ചു; സിപിഎം നേതാവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്ത് പൊലീസ്
പയ്യന്നൂർ: വഴിതർക്കത്തിനിടെ എൺപതുകാരിയെ കിണറ്റിലെറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിൽ സിപിഎം നേതാവും ബന്ധുക്കളുമടക്കം മൂന്ന് പേർക്കെതിരെ പയ്യന്നൂർ പൊലിസ് കേസെടുത്തു. പയ്യന്നൂരിലാണ് സി.പിഎം നേതാവും സഹോദരങ്ങളും ചേർന്ന് വയോധികയെ മർദ്ദിച്ചതായി പരാതി മുയർന്നത്.
പാർട്ടി കോട്ടയായപയ്യന്നുർ തായിനേരി കാരയിലാണ് സംഭവം. സി പി എം പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം ഏരിയ സെക്രട്ടറിയുമായ കെ.സതീശൻ , റുറൽ ബാങ്ക് മാനേജറും സഹോദരനുമായ സദാനന്ദൻ, സതീശന്റെ മകൻ ജയകൃഷ്ണൻ എന്നിവരാണ് മർദ്ദിച്ചത്. കാരയിലെ കല്യാണിയെയാണ് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്.
'എടുത്ത് കിണറ്റിലിട്ട് കൊല്ലും ' എന്ന് വധ ഭീഷണിയും മുഴക്കിയെന്ന പരാതിയിലാണ് പയ്യന്നുർ പൊലീസ് കേസെടുത്തത്. മാതൃ ദിനമായ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വയോധികയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വഴി തർക്കത്തെ തുടർന്ന് വയോധികയെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തായി പയ്യന്നൂർ പൊലീസ് പറഞ്ഞു. കാരയിലെ കല്യാണിയുടെ (80)യുടെ പരാതിയിലാണ് കാര സ്വദേശികളായ സതീശൻ, സദാനന്ദൻ, സതീതന്റെ മകൻ ജയകൃഷ്ണൻ എന്നിവർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തത്.
പരാതിക്കാരിയുടെ വീടിന് സമീപത്തെ പറമ്പിലൂടെയുള്ള വഴി ഓലയും കല്ലുമുപയോഗിച്ച് തടസപ്പെടുത്തിയത് കണ്ടതിനെ തുടർന്ന് നീക്കം ചെയ്യാൻ ശ്രമിക്കവേ പിന്നിൽ നിന്നെത്തിയ മൂന്നു പേരും ചേർന്ന് മർദ്ദിക്കുകയും കിണറ്റിൽ തള്ളിയിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്. സംഭവത്തിന്റെ വീഡിയോസോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് സിപിഎം പാർട്ടി തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




