- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കക്കാട് പവർ ഹൗസിൽ രണ്ടു ജനറേറ്ററുകൾ ഡ്രിപ്പായി; മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു; റെഡ് അലേർട്ട് പ്രഖ്യാപിച്ചു; കക്കാട്ടാറിന് കരയിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
പത്തനംതിട്ട: കക്കാട് പവർ ഹൗസിൽ രണ്ടു ജനറേറ്ററുകൾ ഡ്രിപ്പായി. മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. റെഡ് അലേർട്ട് പ്രഖ്യാപിച്ചു: കക്കാട്ടാറിന് കരയിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം. രാത്രി 9.10 ന് ജലനിരപ്പ് 190 മീറ്ററിന് മുകളിൽ എത്തിയതിനെ തുടർന്നാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് 192.63 മീറ്ററായി ഉയർന്നാൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ഇതു കാരണം ആങ്ങമൂഴി, സീതത്തോട് ഭാഗങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. കക്കാട്ടാറിന്റെയും മൂഴിയാർ മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story