- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റുകളിൽ ടിക്കറ്റ് ചാർജ് ഫോൺ പേ വഴി സ്വീകരിച്ച് തുടങ്ങി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സൂപ്പർക്ലാസ് ബസുകളിൽ ഫോൺപേയിലൂടെ ടിക്കറ്റിന് പണം സ്വീകരിച്ച് തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും ബസുകളിലാണ് ഇത് നടപ്പാക്കിയത്. ക്രമേണ മറ്റു ബസുകളിലേക്കും വ്യാപിപ്പിക്കും.
കണ്ടക്ടറുടെ സ്മാർട്ട് ഫോണിലൂടെ പണമിടപാട് സ്ഥിരീകരിക്കാൻ കഴിയുന്നതാണ് പുതിയ സംവിധാനം. കണ്ടക്ടറുടെ കൈവശമുള്ള ഫോൺപേ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് യാത്രക്കാർക്ക് പണം കൈമാറാം.
ഫോൺ പേയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പ്രത്യേക മൊബൈൽ ആപ് തയാറാക്കി. ഇതിൽ കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിൽ പണം എത്തുന്നതിന് സ്ഥിരീകരണം ലഭിക്കും.
ബസുകളുടെ റൂട്ടും വിശദാംശങ്ങളും ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഫോൺപേ വഴി എത്രരൂപ കലക്ഷൻ ലഭിച്ചിട്ടുണ്ടെന്ന് കണ്ടക്ടർക്ക് വേ ബില്ലിൽ രേഖപ്പെടുത്തി തുക അടക്കാൻ കഴിയുന്നതാണ് സംവിധാനം.
മറുനാടന് മലയാളി ബ്യൂറോ
Next Story