- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടുറോഡിൽ കാട്ടാന പ്രസവിച്ചു; സുരക്ഷയൊരുക്കി ആനക്കൂട്ടം: റോഡ് അടച്ച് വനം വകുപ്പ്
കണ്ണൂർ: കണ്ണൂർ ആറളം ഫാമിന് സമീപം നടുറോഡിൽ കാട്ടാന പ്രസവിച്ചു. കീഴ്പ്പള്ളി- പാലപ്പുഴ റൂട്ടിൽ നഴ്സറിക്ക് സമീപത്താണ് കാട്ടാന പ്രസവിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രസവത്തിനുശേഷം ആനയും കുഞ്ഞും മണിക്കൂറുകളോളം റോഡിൽ കഴിഞ്ഞിരുന്നു. കൂട്ടത്തിലുള്ള മറ്റ് ആനകൾ പ്രസവിച്ച ആനയ്ക്ക് സുരക്ഷയൊരുക്കി തമ്പടിച്ചതോടെ റോഡ് അടച്ചു.
പുലർച്ചെയോടെ അമ്മയും കുഞ്ഞും ആറളം ഫാമിനോട് ചേർന്ന കാട്ടിലേയ്ക്ക് മാറി. ആന പ്രസവിച്ചത് മനസ്സിലാക്കി കുറേയധികം കാട്ടാനകൾ എത്തി സംരക്ഷണമൊരുക്കുന്ന കാഴ്ചയായിരുന്നു. പ്രസവിച്ച കാട്ടാനയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് വനംവകുപ്പ് അറിയിച്ചു. ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വനംവകുപ്പിന്റെ ആർ ടി സംഘവും രംഗത്തുണ്ട്.
Next Story