- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നത വിദ്യാഭ്യാസത്തിന് ചേരാൻ സാമ്പത്തിക പ്രതിസന്ധി തടസം; കുറിപ്പെഴുതി വച്ച് പതിനേഴുകാരി തൂങ്ങി മരിച്ചു
കോന്നി: പ്ലസ്ടു പാസായിട്ടും ആഗ്രഹിച്ച കോഴ്സിന് ഉന്നത പഠനത്തിന് ചേരാൻ കഴിയാത്ത വിഷമത്തിൽ പതിനേഴുകാരി ജീവനൊടുക്കി. പ്രമാടം തെങ്ങുംകാവ് കൊച്ചുപ്ലാവിളയിൽ ശശികുമാർ-ഉഷ ദമ്പതികളുടെ മകൾ ആദിത്യ ശശികുമാർ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ മാസം പ്ലസ്ടു പാസായ ആദിത്യ ബി.എസ്.സി നഴ്സിങിന് പഠിക്കുവാനുള്ള ആഗ്രഹം അമ്മയെ അറിയിച്ചിരുന്നു.
എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് മൂലം മറ്റേതെങ്കിലും കോഴ്സിന് ചേരുവാൻ അമ്മ പെൺകുട്ടിയോട് പറഞ്ഞിരുന്നത്രെ. നഴ്സിങ് കോഴ്സിന് ചേരുവാൻ കഴിയാത്ത വിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് സൂചിപ്പിക്കുന്ന കുറിപ്പും മുറിയിൽ നിന്ന് കണ്ടെത്തി. പെൺകുട്ടിയുടെ അച്ഛൻ മുൻപ് അസുഖ ബാധിതനായി മരണപെട്ടതാണ്. അമ്മ വീട്ടുജോലിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്. മുറിക്കുള്ളിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ആണ് മൃതദേഹം കാണപ്പെട്ടത്. കോന്നി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്