- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവും ഒത്താശ ചെയ്ത അച്ഛനും അറസ്റ്റിൽ
റാന്നി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ; യുവാവും ഒത്താശ ചെയ്ത അച്ഛനും അറസ്റ്റിൽ. പുനലൂർ ആര്യങ്കാവ് ഗിരിജൻ കോളനിയിൽ പ്രകാശ്(18), അച്ഛൻ തമിഴ്‌നാട് തെങ്കാശി കടയം ധർമപുരി ചമ്പൻകുളം കടത്തറ മെയിൻ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന ഗണേശൻ(44) എന്നിവരെയാണ് വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.
17കാരിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. തെങ്കാശിയിൽ നിന്നുമാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. ഒരുരാത്രിയും പകലും കാട്ടിനുള്ളിലെ പാറയിടുക്കിലാണ് പെൺകുട്ടിയും പ്രതിയും കഴിഞ്ഞത്. മെയ് 31-ന് രാവിലെയാണ് 17-കാരിയെ വെച്ചൂച്ചിറയിലെ വീട്ടിൽ നിന്നും കാണാതായത്. അന്നുതന്നെ സഹോദരന്റെ മൊഴിപ്രകാരം വെച്ചൂച്ചിറ പൊലീസ് കേസെടുത്തു. സൈബർ സെല്ലിന്റെ സഹായത്തോടെ, ഗണേശൻ താമസിക്കുന്ന തെങ്കാശി കടയം ധർമപുരി ചമ്പൻകുളം കടത്തറ കാടിനോട് ചേർന്നുള്ള സ്ഥലത്ത് പെൺകുട്ടി ഉള്ളതായി മനസ്സിലാക്കി.
എസ്‌ഐ.സായ്സേനന്റെ നേതൃത്വത്തിലുള്ള പൊലീസ് അവിടെ എത്തി. രണ്ടാം തീയതി രാത്രി 10.15-ന് ഇവരെ കടത്തറ കാടിനുള്ളിൽ കണ്ടെത്തി. എന്നാൽ യുവാവ് ഓടി രക്ഷപ്പെട്ടു. പ്രതിയുടെ അച്ഛനാണ് ഇതിന് സഹായം ചെയ്തത്. പെൺകുട്ടിയെ വെച്ചൂച്ചിറ സ്റ്റേഷനിലെത്തിച്ച് മൊഴിരേഖപ്പെടുത്തി. തിരുവല്ല ജെ.എഫ്.എം. കോടതിയിൽ കുട്ടിയുടെ മൊഴിയെടുത്തു.
പിന്നീട് ഇൻസ്‌പെക്ടർ ജർലിൻ വി.സ്‌കറിയയുടെ നേതൃത്വത്തിൽ ഗണേശനെ കടത്തറ കാടിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമിയിലെ ഷെഡിൽനിന്നും പിടികൂടി. ആര്യങ്കാവ് ഗിരിജൻ കോളനിയിലെ വീട്ടീൽനിന്നാണ് പ്രകാശിനെ പിടികൂടിയത്.
ഗണേശന്റെ ഭാര്യ വർഷങ്ങൾക്ക് മുമ്പ് ഇയാളുമായി പിണങ്ങി പിരിഞ്ഞുപോയതാണ്. പ്രകാശ് അമ്മവീടായ ആര്യങ്കാവ് ഗിരിജൻ കോളനിയിലെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. എസ്.സി.പി.ഓമാരായ സാംസൺ പീറ്റർ, അൻസാരി, സി.പി.ഒ.മാരായ ജോസി, അഞ്ജന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



