- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവ്വേ നമ്പരിലെ തെറ്റു തിരുത്താൻ ചോദിച്ചത് 3000 രൂപ; 2000 രൂപ വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ; മുൻ വില്ലേജ് അസിസ്റ്റന്റിന് രണ്ട് വർഷം തടവും 50000 രൂപ പിഴയും
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ മുൻ വില്ലേജ് അസിസ്റ്റന്റിന് തടവ് ശിക്ഷ. ചളവള വില്ലേജ് അസിസ്റ്റന്റ് ആയിരുന്ന വി.ജെ വിൽസന് രണ്ട് വർഷം തടവും അമ്പതിനായിരം രൂപ പിഴയും തൃശൂർ വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. 2012 ലായിരുന്നു സംഭവം. സർവ്വേ നമ്പരിലെ തെറ്റു തിരുത്താൻ 3000 കൈക്കൂലി ചോദിച്ചു. 2000 രൂപ വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരു മാസം അനുവദിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story