- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതി വിവാഹിതനെന്ന് യുവതിക്കറിയാം; 9 മാസം ഒരുമിച്ച് കഴിഞ്ഞപ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മതപ്രകാരമെന്നും മൊഴി; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പൊലീസ് കമാന്റോയ്ക്ക് മുൻകൂർ ജാമ്യം
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കമാന്റോ പൊലീസുകാരന് മുൻകൂർ ജാമ്യം അനുവദിച്ചു. ഐ ആർ ബി കമാൻഡോ ഉദ്യോഗസ്ഥനായ അഖിലേഷി (35) നാണ് ജാമ്യം നൽകിയത്. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി ജി.രാജേഷാണ് ജാമ്യം അനുവദിച്ചത്. പ്രതി വിവാഹിതനാണെന്നറിയാവുന്ന യുവതി, പ്രതിക്ക് ആദ്യ വിവാഹം നിയമാനുസരണം വേർപെടുത്താതെ യുവതിയെ വിവാഹം കഴിക്കാനാവില്ല. വിവാഹം കഴിക്കാതെ ലിവിങ് റ്റുഗദറിൽ ലീവ് -ഇൻ- റിലേഷൻഷിപ്പിൽ 9 മാസം സ്വന്ത ഇഷ്ടപ്രകാരം ഒരുമിച്ച് താമസിച്ച് ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെട്ടതായി യുവതിയുടെ പരാതിയിൽ തന്നെ പറയുന്നതിനാലും പീഡനക്കേസായി കണക്കാക്കിനാവില്ലെന്ന് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയുടെയും വിധിന്യായങ്ങൾ ഉദ്ധരിച്ചാണ് ജില്ലാ കോടതി കമാന്റോ പൊലീസുകാരന് മുൻകൂർ ജാമ്യം അനുവദിച്ചത്.
വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കമാൻഡോയ്ക്ക് എതിരെ വഞ്ചിയൂർ പൊലീസ് കേസ് എടുത്തിരുന്നു. 2023 ജൂൺ 15 നാണ് വഞ്ചിയൂർ പൊലീസ് എഫ് ഐ ആർ ഇട്ടത്. ഇവന്റ് മാനേജ്മെന്റ് നടത്തിപ്പുകാരിയായ യുവതിയുടെ പരാതിയിൽ ആണ് കേസ് എടുത്തത്.
പത്മനാഭസ്വാമി ക്ഷേത്രത്തിൽ കമാൻഡോ ആയി ജോലി ചെയ്തിരുന്ന പ്രതി തന്നെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പീഡിപ്പിച്ചത്. വാടകവീട് എടുത്ത് 9 മാസം കൂടെ താമസിപ്പിച്ച് പീഡിപ്പിക്കുകയും രണ്ടരലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രതി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ കേസ്.
വഞ്ചിയൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടും കേസെടുത്തില്ല. പിന്നീട് പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതിനെ തുടർന്നാണ് വഞ്ചിയൂർ പൊലീസ് കേസെടുക്കാൻ തയ്യാറായത്. അതേ സമയം പ്രതി ജോലിയിൽ നിന്ന് അവധി എടുത്ത് ഒളിവിൽ പോയതായാണ് വഞ്ചിയൂർ പൊലീസ് ജില്ലാ കോടതിയിൽ ജാമ്യഹർജിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്