- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പല കോടതികളിലായി ആറു വാറണ്ടുകൾ; ഒളിവിൽ കഴിഞ്ഞത് 17 വർഷം; ഒടുവിൽ പൊലീസ് പിടിയിൽ
റാന്നി: വിവിധ കോടതികളിൽ ദീർഘകാലമായി നിലവിലുള്ള ആറു വാറണ്ടുകളിലെ പ്രതി പൊലീസിന്റെ വലയിൽ കുരുങ്ങി. പുതുശേരിമല ചീരുവേലിൽ വീട്ടിൽ സണ്ണി ആന്റണി(62)യാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ വർഷങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
റാന്നി ജെ.എഫ്.എം കോടതിയിൽ നാലും പത്തനംതിട്ട സി.ജെ.എമ്മിലും എറണാകുളം അഡിഷണൽ സി.ജെ.എമ്മിലും ഓരോന്നു വീതവും എൽ.പി വാറണ്ടുകൾ പ്രതിക്കെതിരെ നിലവിലുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായശേഷം മുങ്ങി നടക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ കോട്ടയം കുറുപ്പുന്തറയിലെ വാടകവീട്ടിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
എസ്‌ഐ എ. അനീഷ്, സി.പി.ഓമാരായ അജാസ്, രഞ്ജു കൃഷ്ണൻ, ജിനു ജോർജ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്