- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത 9-ാം ക്ലാസ് പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിൽ പൊലീസുകാരനെ പോക്സോ കോടതി റിമാന്റ് ചെയ്തു; അകത്തായത് സിവിൽ പൊലീസ് ഓഫീസർ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത 9-ാം ക്ലാസ് പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ സിവിൽ പൊലീസ് ഓഫീസറെ തിരുവനന്തപുരം പോക്സോ കോടതി റിമാന്റ് ചെയ്തു.
ജൂൺ 22 തിങ്കളാഴ്ച വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നത്. തുടർന്ന് ചൈൽഡ് ലൈൻ നൽകിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പേര് വെളിപ്പെടുത്തിയത്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഇയാൾ ഇടക്കിടെ നാട്ടിൽ വരുമ്പോൾ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
സംഭവം പുറത്തറിഞ്ഞതോടെ ആര്യങ്കോട് പൊലീസ് കേസെടുത്ത് പ്രതിയെ മറയൂരിൽനിന്നും പിടികൂടുകയായിരുന്നു. ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story