- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ കയ്യാങ്കളി കേസിനൊപ്പം മറ്റുരണ്ടുകേസുകളും കൂട്ടവിചാരണ ചെയ്യണം; ഹർജിയിൽ ജൂലൈ ഒന്നിന് ഉത്തരവ്
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിനൊപ്പം അതേ കൃത്യ ദിവസം നടന്ന 2 കേസുകൾ മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നിന്നും വിളിച്ചു വരുത്തി കൂട്ടു വിചാരണ ചെയ്യണമെന്ന് ഹർജിയിൽ ജൂലൈ 1 ന് ഉത്തരവ് പ്രഖ്യാപിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് ഹർജി പരിഗണിച്ചത്.
ഒന്നാം പ്രതി അജിത്, നാലാം പ്രതി സി.കെ.സദാശിവൻ, ആറാം പ്രതി കെ.റ്റി.ജലീൽ എന്നിവരാണ് പുതിയ ഹർജിയുമായി കോടതിയെ സമീപിച്ചത്. നിയമസഭക്കകത്ത് കെ.കെ.ലതിക എംഎൽഎയെ തടഞ്ഞു നിർത്തി മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ എം എൽ എ മാരായ എം.എ.വാഹിദ് , എ. റ്റി.ജോർജ് എന്നിവർ കൈയേറ്റവും ബലപ്രയോഗവും നടത്തിയെന്ന കേസും നിയമസഭാ കൈയാങ്കളി കൃത്യസമയം ജമീല പ്രകാശം എംഎൽ എയെ എംഎൽഎമാരായ കെ.ശിവദാസൻ നായരും ഡൊമിനിക് പ്രസന്റേഷനും ചേർന്ന് മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസും ഒരുമിച്ച് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടാണ് 3 പ്രതികൾ ഹർജി സമർപ്പിച്ചത്.
അതേ സമയം ഈ രണ്ടു കേസുകളുടെയും വിചാരണ അടക്കമുള്ള തുടർനടപടികൾ ഹൈക്കോടതി 2022 ൽ സ്റ്റേ ചെയ്തിട്ടുണ്ട്. തുടരന്വേഷണം വേണമെന്ന മുൻ എംഎൽഎ മാരായ ഇ എസ് ബിജിമോളും ഗീത ഗോപിയുമടങ്ങുന്ന സിപിഐ വനിത നേതാക്കൾ നൽകിയ ഹർജി സ്വമേധയാ പിൻവലിച്ചതിനെ തുടർന്ന് വിചാരണ തീയതി 19 ന് ഷെഡ്യൂൾ ചെയ്യാനിരിക്കെയാണ് പ്രതികളുടെ പുതിയ ഹർജിയെത്തിയത്.
2011-16 ലെ ഇടത് എംഎൽഎ മാരായ .1 കെ.അജിത് , 2 .കുഞ്ഞമ്പു മാസ്റ്റർ , 3. മുൻ കായിക മന്ത്രിയും നിലവിൽ എൽ ഡി എഫ് കൺവീനറുമായ ഇ.പി.ജയരാജൻ , 4. സി.കെ.സദാശിവൻ , 5 . നിലവിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി , 6. മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.റ്റി. ജലീൽ എന്നിവരാണ് നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നേരിടേണ്ടത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്