- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു വയസ് പ്രായം; തൂക്കം പത്ത് കിലോ: പൂങ്ങോട് വന മേഖലയിൽ നിന്ന് കിട്ടിയ ഈനാംപേച്ചിയെ തൃശൂർ മൃഗശാലയ്ക്കു കൈമാറിയേക്കും
വടക്കാഞ്ചേരി: പൂങ്ങോട് വന മേഖലയിൽ നിന്ന് ഈനാംപേച്ചി വലയിൽ കുടുങ്ങി. അകമലയിലെ ഫോറസ്റ്റ് വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ച ഈനംപേച്ചിയെ തൃശൂർ മൃഗശാലയ്ക്കു കൈമാറിയേക്കും. അഞ്ചു വയസ് പ്രായം തോന്നിക്കുന്ന ഈനാംപേച്ചി പൂർണ ആരോഗ്യവാനാണെന്നും ശരീരത്തിൽ പരുക്കുകളോ മുറിവുകളോ ഇല്ലെന്നും ചികിത്സിക്കുന്ന അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.കെ.ജി.അശോകൻ പറഞ്ഞു. ആൺ വർഗത്തിൽപ്പെട്ട ഈനാംപേച്ചിക്ക് 10 കിലോ തൂക്കമുണ്ട്.
വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളിൽപ്പെട്ട ഇതിനെ തൃശൂർ മൃഗശാലയ്ക്കു കൈമാറാനാണു വനം വകുപ്പിന്റെ ആലോചന. ഇതുപോലെ ഏറെ വിരളമായി മാത്രം കാണുന്ന ഒട്ടേറെ വന്യജീവികൾ അകമല, മച്ചാട്, വടക്കാഞ്ചേരി, പൂങ്ങോട് വനമേഖലകളിൽ ഉണ്ടെന്നാണു വനം വകുപ്പിന്റെ കണക്ക്.
Next Story