- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വാഗ്ദാനം നൽകി സ്‌കൂൾ അദ്ധ്യാപികയെ പീഡിപ്പിച്ച കേസ്; ആറ്റിങ്ങലിലെ ബസ് ഡ്രൈവർക്കെതിരെ കുറ്റപത്രം; എട്ട് യുവതികളെ പീഡിപ്പിച്ചെന്നും സ്വർണവും പണവും തട്ടിയെടുത്തെന്നും കുറ്റപത്രത്തിൽ
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി സ്‌കൂൾ അദ്ധ്യാപികയെ പീഡിപ്പിക്കുകയും സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്ത പ്രതിക്ക് എതിരെ കുറ്റപത്രം. സ്‌കൂൾ അദ്ധ്യാപികയടക്കം 8 യുവതികളെ പീഡിപ്പിക്കുകയും സ്വർണ്ണവും പണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ ആറ്റിങ്ങൽ ബസ് ഡ്രൈവർക്കെതിരെയാണ് തലസ്ഥാന ജില്ലാ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
അദ്ധ്യാപിക പട്ടിക ജാതിയിൽപ്പെടുന്നതാകയാൽ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമ പ്രകാരമുള്ള കുറ്റങ്ങൾ വിചാരണ ചെയ്യുന്ന സ്‌പെഷ്യൽ കോടതി കൂടിയായ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ചിറയിൻകീഴ് ആൽത്തറമൂട് സ്വദേശി അപ്പി രാജേഷ് എന്ന രാജേഷാണ് (35) ഏക പ്രതി. അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ ഡിവൈഎസ്‌പിയാണ് കുറ്റപത്രം സമർപ്പിച്ചത്.
തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി കേസന്വേഷണ ഘട്ടത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. 2022 ജൂലൈ 2 മുതൽ റിമാന്റിൽ കഴിഞ്ഞ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്ത് തെളിവു ശേഖരണത്തിനായാണ് ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ കസ്റ്റഡിയിൽ വിട്ടത്.
യുവതികളിൽ നിന്ന് വഞ്ചനയിലൂടെ തട്ടിയെടുത്ത പണമുപയോഗിച്ച് ഇയാൾ 2 സ്വകാര്യ ബസുകൾ, ബ്രാൻഡ് ന്യൂ ബുള്ളറ്റ്, വസ്തുവകകൾ എന്നിവ വാങ്ങി ബസ് മുതലാളിയായി വിലസുമ്പോഴാണ് നിയമത്തിന്റെ കരവലയങ്ങളിൽ പെട്ട് ഇരുമ്പഴിക്കുള്ളിലായത്. ഒരു വനിതാ പൊലീസും ഇയാളുടെ തട്ടിപ്പിനിരയായി.
കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ള വിവാഹിതരും വിദേശത്ത് ഭർത്താക്കന്മാരുമുള്ള സ്ത്രീകളുമാണ് ഇയാൾ ഇരകകളാക്കിയത്. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാൾ വനിതാ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും, തുടർന്ന് പണവും, സ്വർണ്ണവും തട്ടിയെടുക്കുയുമായിരുന്നു. ഇത്തരത്തിൽ എട്ടോളം യുവതികളെ ഇയാൾ ചൂഷണം ചെയ്തുവെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
ഇയാളുടെ അക്കൗണ്ടിൽ 22 ലക്ഷം രൂപയുള്ളത് മരവിപ്പിക്കാൻ പൊലീസ് ബാങ്കിന് കത്ത് നൽകി ഫ്രീസ് ചെയ്തിട്ടുണ്ട്. ആറ്റിങ്ങൽ സ്വദേശിയായ യുവതിയിൽ നിന്നും 25 ലക്ഷം രൂപയും, സ്വർണ്ണവും ഉൾപ്പെടെ തട്ടിയെടുത്ത പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. പിന്നാലെ ഒളിവിലായിരുന്ന പ്രതി നൽകിയ മുൻകൂർ ജാമ്യം പരിഗണിക്കവെ പ്രതിയോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. തുടർന്നാണ് കോടതി പ്രതിയെ റിമാന്റ് ചെയ്തത്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്