- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലം ഉദ്ഘാടനം ചെയ്തത് ഒരു മാസം മുൻപ്; പാർശ്വഭിത്തി തകർന്ന് കനാലിലേക്ക് പതിച്ചതോടെ റോഡ് അപകടാവസ്ഥയിൽ
തിരുവനന്തപുരം: ഒരു മാസം മുൻപ് ഉദ്ഘാടനം ചെയ്ത പാലത്തിന്റെ പാർശ്വഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിൽ. പുന്നാവൂർ മലവിള പാലത്തിൽ നിന്നുള്ള ബണ്ട് റോഡിന്റെ കരിങ്കൽ പാർശ്വഭിത്തിയാണ് 50 മീറ്ററോളം ഇടിഞ്ഞു കനാലിലേക്കു പതിച്ചത്. ഇതോടെ റോഡ് അപകടാവസ്ഥയിലായി. പാലം നിർമ്മാണത്തിലെ അപാകതയാണ് കാരണമെന്ന ആരോപണം പ്രതിഷേധത്തിനു തിരികൊളുത്തി. ഇന്നലെ പുലർച്ചെ രണ്ടരയോടെ ആണു സംഭവം.
റോഡിലെ ജലവിതരണ പൈപ്പിലെ ചോർച്ച കാരണം വെള്ളം നിറഞ്ഞതാണു ഭിത്തി തകരാൻ കാരണമെന്നാണ് അധികൃതർ പറഞ്ഞത്. വെള്ളം കുത്തിയൊലിച്ച് വൈദ്യുതി പോസ്റ്റും ആരാധനാലയത്തിന്റെ കമാനം ഉറപ്പിച്ച തൂണും ഇളകിമാറി. കഴിഞ്ഞ മാസം 6നാണ് നെയ്യാർ വലത് കര കനാലിനു കുറുകെയുള്ള പാലം ഉദ്ഘാടനം നടന്നത്. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പു നിർമ്മിച്ച പാലത്തിനോ റോഡിനോ തകരാറുണ്ടായിട്ടില്ലെന്നാണ് ചീഫ് എൻജിനീയറുടെ റിപ്പോർട്ട്. തകർന്നത് ജലസേചന വകുപ്പിനു കീഴിലുള്ള ബണ്ട് റോഡ് ആണെന്നു റിപ്പോർട്ടിൽ പറയുന്നു.



