- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നിയിൽ പുലിയുടെ ആക്രമണം; ആടിനെ കടിച്ചുകൊന്നു
കോന്നി: പത്തനംതിട്ട കോന്നി അതുമ്പുംകുളത്ത് പുലിയുടെ ആക്രമണം. വരിക്കാഞ്ഞേലിൽ അനിലിന്റെ ആടിനെ കടിച്ചുകൊന്നു. ഇന്നലെ രാത്രി 12 ഓടെയാണ് സംഭവം.
ആടിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. കെട്ടിയിട്ടിരുന്ന ആടിനെയാണ് പുലി കടിച്ചുകൊന്നത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ മേഖലയിൽ പുലിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Next Story



