- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിലെ മുകുന്ദ്പുരിൽ വെള്ളക്കെട്ടിൽ നീന്താനിറങ്ങി; മൂന്നു കുട്ടികൾ മുങ്ങിമരിച്ചു
ന്യൂഡൽഹി: യമുന നദി കരകവിഞ്ഞതിനെ തുടർന്ന് ഡൽഹിയെ മുക്കിയ വെള്ളക്കെട്ടിൽ അപകടത്തിൽപ്പെട്ട് മൂന്ന് മരണം. വെള്ളക്കെട്ടിൽ നീന്താൻ ഇറങ്ങിയ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ മുകുന്ദ്പുരിൽ വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് സംഭവം.
പന്ത്രണ്ടിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികൾ മുങ്ങിത്താഴുന്നതു കണ്ട് ഒരു പൊലീസ് കോൺസ്റ്റബിൾ രക്ഷിക്കാനായി വെള്ളക്കെട്ടിലേക്ക് ചാടിയെങ്കിലും അപ്പോഴേയ്ക്കും കുട്ടികളുടെ ജീവൻ നഷ്ടമായിരുന്നു. മൃതദേഹങ്ങൾ പുറത്തെടുത്തു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് യമുന നദിയിലെ ജലനിരപ്പ് അപകടനില കവിഞ്ഞതിനാൽ ഡൽഹിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് രാജ്യതലസ്ഥാനത്ത് പെയ്തത്.
Next Story




