- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യാവൂരിൽ പനി ബാധിച്ച യുവതി കുഴഞ്ഞുവീണുമരിച്ചു; മരണമടഞ്ഞത് കാഞ്ഞിരക്കൊല്ലി കുരങ്ങന്മല സ്വദേശി അജീന ജയിംസ്
കണ്ണൂർ: പനിമൂർച്ഛിച്ച യുവതി വീട്ടിൽ കുഴഞ്ഞുവീണുമരിച്ചു. കാഞ്ഞിരക്കൊല്ലി കുരങ്ങന്മല സ്വദേശി മുതുകുളത്തേൽ ജയിംസിന്റെ മകൾ അജീന ജയിംസാ(23)ണ് മരിച്ചത്. ഏറെ നാളായി പയ്യാവൂർ ടൗണിനടുത്ത് വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. തൃശൂരിലാണ് യുവതി ജോലി ചെയ്തിരുന്നത്.
രണ്ടുദിവസം മുൻപ് നാട്ടിലെത്തിയപ്പോൾ പനിബാധിച്ചു ഇരിട്ടി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനു ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു. മാതാപിതാക്കൾ ജോലി സ്ഥലത്തായതിനാൽ അജീനയും സഹോദരങ്ങളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.വ്യാഴാഴ്‌ച്ച രാത്രിയാണ് പനി മൂർച്ഛിച്ചു വീട്ടിൽ കുഴഞ്ഞുവീണത്. സഹോദരങ്ങൾ ഉടൻ അയൽവാസികളെ വിളിച്ചു പയ്യാവൂർ മേഴ്സി ആശുപത്രിയിലെത്തിച്ചുവെങ്കിലും പുലർച്ചെ രണ്ടുമണിയോടെ മരണമടയുകയായിരുന്നു.
പയ്യാവൂർ എസ്. ഐപി.പി അശോക്കുമാർ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി.വീരാജ്പേട്ടയിൽ ജോലിചെയ്യുന്ന ജയംസിന്റെയും ഹോം നഴ്സായജാൻസിയുടെയും മകളാണ്.സഹോദരങ്ങൾ: അജിൻ, അജൽ, അനീഷ.




