- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിമരുന്ന് കേസിൽ പിടിയിലായ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു
കോഴിക്കോട്: ലഹരിമരുന്ന് കേസിൽ പിടിയിലായ പ്രതി ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കൊയിലാണ്ടി പെരുവട്ടൂരിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മൊയ്തീൻ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൂടാതെ എക്‌സൈസ് ഉദ്യോഗസ്ഥന്മാരെ പ്രതി അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
കൊയിലാണ്ടി എക്‌സൈസ് വിഭാഗം നടത്തിയ റെയ്ഡിൽ ഇയാളിൽ നിന്ന് കഞ്ചാവും ഹാൻസും പിടികൂടിയിരുന്നു. തുടർന്നാണ് ഇയാൾ കൈഞരമ്പ് മുറിക്കാൻ ശ്രമിക്കുകയും എക്സൈസ് ഉദ്യോഗസ്ഥന്മാരെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്.
പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ എക്‌സൈസ് ഇൻസ്‌പെക്ടർ ഉൾപ്പെടെ നാലുപേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിവിൽ എക്‌സൈസ് ഓഫീസർമാരായ രതീഷ് എ.കെ, ഷിജു ടി. രാകേഷ്ബാബു എന്നിവർക്കാണ് പരിക്കേറ്റത്. പ്രതിയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story




