- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രദീപ് തലാപ്പിലിന് രാജ്യാന്തര പ്രശസ്തമായ ഏനി അവാർഡ്; സമ്മാനത്തുകയായി ലഭിക്കുന്നത് 1.78 കോടി രൂപ
മലപ്പുറം: മദ്രാസ് ഐഐടി രസതന്ത്ര വിഭാഗം പ്രഫസറും മലപ്പുറം പന്താവൂർ സ്വദേശിയുമായ പ്രദീപ് തലാപ്പിലിന് ഊർജമേഖലയിലെ രാജ്യാന്തര പ്രശസ്തമായ ഏനി അവാർഡ്. രണ്ട് ലക്ഷം യൂറോ അതായത് 1.78 കോടി രൂപ യാണ് സമ്മാനത്തുക. നാനോ കെമിസ്ട്രി അടിസ്ഥാനമാക്കി ജല ശുദ്ധീകരണ സംവിധാനം വികസിപ്പിച്ചെടുത്തതുമായി ബന്ധപ്പെട്ട ഗവേഷണത്തിനും കണ്ടുപിടിത്തത്തിനുമാണ് അദ്ദേഹത്തെ തേടി പുരസ്‌കാരം എത്തിയത്.
അഡ്വാൻസ്ഡ് എൻവയൺമെന്റ് സൊലുഷൻ വിഭാഗത്തിലാണ് പ്രദീപ് തലാപ്പിലിനു പുരസ്‌കാരം ലഭിച്ചത്. റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊർജ കമ്പനിയായ ഏനി, ഈ രംഗത്ത് വലിയ സ്വാധീനം ചെലുത്തുന്ന ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾക്ക് ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. നൊബേൽ സമ്മാന ജേതാക്കളുൾപ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
വിഷാംശം നീക്കി ജലം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം ചെലവു കുറഞ്ഞതും എല്ലാവർക്കും പ്രാപ്യവുമാക്കിയെന്നതാണ് പ്രദീപ് തലാപ്പിലിന്റെ കണ്ടുപിടിത്തത്തിന്റെ പ്രത്യേകത. രാജ്യം പത്മശ്രീ നൽകി ആദരിച്ച പ്രദീപ് തലാപ്പിൽ, രാജ്യന്തര പ്രശസ്തമായ വിൻ ഫ്യൂച്ചർ, പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.



