- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ വിവാഹ ദിവസം പിതാവ് തീ കൊളുത്തി മരിച്ചു; ദേഹത്ത് പെട്രോൾ ഒഴിച്ചു ജീവനൊടുക്കിയത് ഓട്ടോ ഡ്രൈവറായ സുരേന്ദ്രൻ
മുഹമ്മ: മകളുടെ വിവാഹ ദിവസം പിതാവ് തീ കൊളുത്തി മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡ് കൂറ്റുവേലി നമ്പുകണ്ടത്തിൽ ഓട്ടോ ഡ്രൈവറായ സുരേന്ദ്രനാണ് (54) വീടിനുള്ളിൽവച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് ജീവനൊടുക്കിയത്. ഉച്ചയ്ക്ക് മകൾ സൂര്യയുടെ വിവാഹം നടക്കാനിരിക്കെ രാവിലെ ഒമ്പതു മണിയോടെയായിരുന്നു ആത്മഹത്യ.
ഇന്നലെ 12ന് കാട്ടുകട ഘണ്ടാകർണ ക്ഷേത്രത്തിലായിരുന്നു സൂര്യയുടെ വിവാഹം. പിതാവിന്റെ മരണവിവരം മക്കളെ അറിയിക്കാതെ കാട്ടുകട ക്ഷേത്രത്തിനു സമീപമുള്ള ഓഡിറ്റോറിയത്തിൽ വിവാഹം നടത്തി. കുടുംബവുമായി സുരേന്ദ്രൻ കാര്യമായ അടുപ്പം കാണിച്ചിരുന്നില്ലെന്നു ബന്ധുക്കൾ പറഞ്ഞു. വീടിനുള്ളിൽനിന്ന് തീയും പുകയും വരുന്നതുകണ്ട് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ചേർത്തലയിൽനിന്നും അഗ്‌നിശമനസേനയും എത്തിയിരുന്നു. തീ പിടിത്തത്തിൽ വീടിന്റെ കുറച്ചുഭാഗം കത്തിനശിച്ചു. സംഭവ സമയത്ത് വീട്ടിൽ മറ്റാരുമില്ലായിരുന്നു. ഭാര്യ പരേതയായ ഉഷ. വിദേശത്തായിരുന്ന സൂര്യയുടെ വിവാഹമാണ് ഇന്നലെ നടന്നത്. മറ്റൊരു മകൾ ആര്യയുടെ വിവാഹം നേരത്തേ കഴിഞ്ഞിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.



