- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊഴുക്കുള്ളി സ്വദേശിയായ കുട്ടി രണ്ട് സുഹൃത്തുക്കളെ ഒപ്പമിരുത്തി സ്‌കൂട്ടർ ഓടിച്ചു; ഹെൽമറ്റുണ്ടായിരുന്നത് ഡ്രൈവർക്ക് മാത്രം; സംഭവത്തിൽ അമ്മയ്ക്ക് കാൽലക്ഷം രൂപ പിഴ ശിക്ഷ
തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടി സ്‌കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്ക് കാൽലക്ഷം രൂപ പിഴ ശിക്ഷ. തൃശൂർ ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.
കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് രണ്ട് സുഹൃത്തുക്കളെ ഒപ്പമിരുത്തി സ്‌കൂട്ടർ ഓടിച്ചത്. സ്‌കൂട്ടറിന്റെ ഉടമ അമ്മയായതിനാലാണ് പിഴ ശിക്ഷ അമ്മയ്ക്ക് ലഭിച്ചത്. ഇത് അടച്ചില്ലെങ്കിൽ അഞ്ച് ദിവസം തടവ് ശിക്ഷ അനുഭവിക്കണം.
ജനുവരി 20നാണ് കേസിന് ആസ്പദമായ സംഭവം. അമിതവേഗതയിൽ സ്‌കൂട്ടർ ഓടിച്ച കുട്ടിയുടെ തലയിൽ മാത്രമാണ് ഹെൽമറ്റ് ഉണ്ടായിരുന്നത്. മറ്റുള്ളവർ ഹെൽമറ്റ് ധരിച്ചിരുന്നില്ല.
Next Story



