കൊച്ചി: രാസലഹരിയുമായി യുവാവിനെ എളമക്കര, കറുകപ്പള്ളി ഭാഗത്ത് നിന്ന് പിടികൂടി. പാലക്കാട് കൂട്ടോപാടം സ്വദേശി സൈഫുദ്ദീനാണ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ കൈവശം വീര്യം കൂടിയ മയക്കു മരുന്ന് വിഭാഗത്തിൽ പെട്ട 1.14 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

എളമക്കര, കറുകപ്പള്ളി ഭാഗത്തെ ലഹരിമരുന്ന് വിൽപനയെക്കുറിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്.ശശിധരൻ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡ് ഉം എളമക്കര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി പ്രതി പിടിയിലായത്.