- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റിൽ നിലതെറ്റി വീണ് 64കാരിക്ക് ദാരുണാന്ത്യം
കരുവാറ്റ: ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റിൽ നിലതെറ്റി വീണ് 64കാരിക്ക് ദാരുണാന്ത്യം. റെയിൽപ്പാളത്തിനു സമീപത്തുകൂടി നടക്കുകയായിരുന്ന കർഷകത്തൊഴിലാളിയാണ് മരിച്ചത്. കുമാരപുരം പുത്തൻപുരയിൽ ചന്ദ്രിക (64) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കരുവാറ്റയിലായിരുന്നു അപകടം. ഭർത്താവ്: പരേതനായ സദാനന്ദൻ. മകൾ: ഉഷ. മരുമകൻ: വിജയൻ.
കരുവാറ്റ ഇഴവൻകേരി പാടശേഖരത്തിൽ കള പറിക്കാൻ പാളത്തിന്റെ വശത്തുകൂടി പോകുന്നതിനിടെയാണ് അപകടം. ട്രെയിൻ വരുന്നതു കണ്ട് കൂടെയുണ്ടായിരുന്നവർ താഴേയ്ക്ക് ഇറങ്ങി നിന്നു. ചന്ദ്രിക സമീപത്തെ തൂണിൽ പിടിച്ചു നിൽക്കുകയായിരുന്നെന്നും ട്രെയിൻ കടന്നു പോയ ശേഷം നോക്കിയപ്പോൾ പാളത്തിനു സമീപം മുറിവേറ്റ നിലയിൽ കിടക്കുകയായിരുന്നെന്നാണ് കൂടെയുണ്ടായിരുന്നവർ പൊലീസിനു നൽകിയ മൊഴി. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.




