- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനൽ മാറ്റിയതിലെ തർക്കം; കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പതടവുകാർ റിമാൻഡ് പ്രതിയുടെ കണ്ണ് അടിച്ചു പൊട്ടിച്ചു
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ളോക്കിൽ റിമാൻഡ് തടവുകാരനെ കാപ്പ തടവുകാർ അക്രമിച്ചു. പുതിയങ്ങാടി പാവങ്ങാട് സ്വദേശി സേതാലയത്തിൽ രതീശനാണ്(39) മർദ്ദനമേറ്റത്. കഴിഞ്ഞദിവസാണ് സംഭവം പത്താം ബ്ളോക്കിൽ തടവുകാർ ടെലിവിഷൻ കാണുകയായിരുന്നു. ഈസമയം രതീശൻ റിമോട്ടെടുത്തു ചാനൽ മാറ്റി.
ഇതിൽ ക്ഷുഭിതരായ കാപ്പതടവുകാരായ മലപ്പുറം മഞ്ചേരി നാരുകര പുതുവേലി കുണ്ടുപ്പറമ്പ് സ്വദേശി വിനീഷ്, എ-റണാകുളം സ്വദേശികളായ കടവന്ത്ര ഉദയകോളനിയിലെ ഷഫീഖ്, കടവന്ത്ര ചെമ്പുകാട് കോളനിയിലെ സനൽകുമാർ, കോഴിക്കോട് നല്ലളം പന്തീരിങ്കാവ് കല്ലുവഴി ഹൗസിൽ രാജേഷ് എന്നിവർ സംഘം ചേർന്ന് മരക്കട്ടകൊണ്ടു മുഖത്ത് അടിച്ചു പരുക്കേൽക്കുകയായിരുന്നു. കണ്ണിന് പരുക്കേറ്റ രതീശനെ ജില്ലാ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ശ്രുശ്രൂഷ നൽകിയ ശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിച്ചു വിദഗ്ദ്ധ ചികിത്സ നൽകി ജയിലിലേക്ക് തന്നെ തിരിച്ചെത്തിച്ചു.




