തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വീണ്ടും തെരുവുനായ ആക്രമണം. തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് വയസ്സുകാരിയുടെ മുഖത്ത് ഗുരുതര പരിക്കേറ്റു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസ്സുകാരിയെ ആണ് തെരുവുനായ ആക്രമിച്ചത്. കുഞ്ഞിന്റെ മുഖത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവുനായ്ക്കൾ കുഞ്ഞുങ്ങളെ ആക്രമിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്.

കഴിഞ്ഞ ദിവസം നാലുവയസ്സുകാരിയെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെയാണ് തെരുവുനായ കടിച്ചുകീറിയത്. മുഖത്തും കഴുത്തിലും ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റ റോസ്‌ലിയ എന്ന കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കണ്ണിനുൾപ്പടെ കടിയേറ്റ കുട്ടിക്ക് അടിയന്തര ചികിത്സ നൽകി.