- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീർത്ഥാടകസംഘത്തിന്റെ വാഹനം വൈദ്യുതലൈനിൽ തട്ടി അഞ്ച് പേർ മരിച്ചു; എട്ടു പേർക്ക് പരിക്ക്
ലക്‌നോ: ഹരിദ്വാർ സന്ദർശനത്തിന് ശേഷം മടങ്ങുകയായിരുന്ന തീർത്ഥാടകസംഘത്തിന്റെ വാഹനം വൈദ്യുതലൈനിൽ തട്ടി അഞ്ച് പേർ മരിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു.
ഉത്തർ പ്രദേശിലെ മീററ്റിന് സമീപം ഭവാൻപുരിലെ റാലി ചൗഹാൻ ഗ്രാമത്തിന് സമീപം ശനിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്. തീർത്ഥാടകസംഘത്തിന്റെ അലങ്കരിച്ച വാഹനം താഴ്ന്നുകിടന്ന ഒരു ഹൈടെൻഷൻ വൈദ്യുതലൈനുമായി കൂട്ടിമുട്ടുകയായിരുന്നു.
നാല് പേർ അപകടസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിയിൽ വച്ചുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടത്തിൽ സർക്കാരിന്റെ അനാസ്ഥ ആരോപിച്ച് കാൻവരിയാ സംഘം മീററ്റ് - പരീക്ഷത്ഗർ റോഡ് ഉപരോധിച്ചു.
Next Story



