- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോറിയിൽ കെട്ടിയ കയർ കാലിൽ കുരുങ്ങി; വലിച്ചുകൊണ്ടുപോയത് നൂറു മീറ്ററോളം; കോട്ടയത്ത് കാൽനട യാത്രക്കാരന് ദാരുണാന്ത്യം: കാൽ വേർപെട്ടു പോയി
കോട്ടയം: പച്ചക്കറി ലോറിയിൽ കെട്ടിയ കയർ കാലിൽ കുരുങ്ങി കാൽനട യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം സംക്രാന്തിയിൽ ഇന്നു പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം. സംക്രാന്തി സ്വദേശി മുരളി (50) ആണ് അതിദാരുണമായി മരിച്ചത്. ലോറിയിൽ കെട്ടിയ കയർ കാലിൽ കുരുങ്ങിയതോടെ ലോറിയ ഇദ്ദേഹത്തെ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി. അപകടത്തിൽ ഇയാളുടെ കാൽ അറ്റുപോയി.
ഡ്രൈക്ലീനിങ് സ്ഥാപനത്തിൽ ജീവനക്കാരനാണ് മരിച്ച മുരളി. പുലർച്ചെ നടക്കാനിറങ്ങിയപ്പോഴാണ് അപകടം. ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പച്ചക്കറിയുമായി വന്ന ലോറിയിൽ നിന്നും പുറത്തേക്ക് വീണ കയറാണ് കാലിൽ കുരുങ്ങി അപകടമുണ്ടാക്കിയത്. മുരളിയുമായി ലോറി 100 മീറ്ററോളം നീങ്ങി. ശരീരവും കാലും രണ്ട് ഇടങ്ങളിലായാണ് കണ്ടെത്തിയത്. വാഹനത്തിലെ പച്ചക്കറി റോഡിൽ വീണപ്പോഴാണ് ലോറി ഡ്രൈവറും സഹായിയും അപകടമറിയുന്നത്. ഇരുവരേയും ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു.



