വെണ്ണിയോട്: വെണ്ണിയോട് പുഴയിൽ കാണാതായ 5 വയസ്സുകാരിയുടെ മൃതദേഹം കിട്ടി. കുഞ്ഞിനെയെടുത്ത് അമ്മ പുഴയിലേക്ക് ചാടിയ സ്ഥലത്തു നിന്നും 2കിലോമീറ്റർ അകലെ നിന്നാണ് ദക്ഷയുടെ മൃതദേഹം കണ്ടെത്തിയത്. കൂടൽ കടവിലാണ് മൃതദേഹം പൊങ്ങിയത്.

വ്യാഴാഴ്ച 3 മണിയോടെയാണ് അമ്മയും കുഞ്ഞും പുഴയിൽ ചാടിയത്. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽനിന്ന് അഞ്ചുവയസ്സുള്ള കുഞ്ഞുമായി അമ്മ പുഴയിൽ ചാടിയത്. അമ്മയെ പുഴയിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞെങ്കിലും ദർശന കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

ദർശനയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായിരുന്നില്ല. ദർശനയും മകളും പാത്തിക്കൽ ഭാഗത്തേക്ക് നടന്നുപോവുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇവർ പാലത്തിന് മുകളിൽനിന്ന് ചാടുന്നത് സമീപത്തെ താമസക്കാരനായ നിഖിൽ അറുപത് മീറ്ററോളം നീന്തി ദർശനയെ രക്ഷപ്പെടുത്തുകയായിരുന്നു.

ദർശന വിഷംകഴിച്ചതിനുശേഷമാണ് വീട്ടിൽ നിന്ന് അരക്കിലോമീറ്റർ ദൂരത്തിലുള്ള പുഴയിലെത്തി കുഞ്ഞിനെയും എടുത്ത് ചാടിയത്. നാലുമാസം ഗർഭിണിയായിരുന്നു ഇവർ. കൽപ്പറ്റ സെന്റ് ജോസഫ്സ് സ്‌കൂളിലെ യു.കെ.ജി. വിദ്യാർത്ഥിനിയാണ് ദക്ഷ.