- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലൂരിലും പാലാരിവട്ടത്തും മയക്കുമരുന്ന് വേട്ട; എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ
കൊച്ചി: എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ. അരൂർ, കുമ്പനാമുറി, വെളിപറമ്പിൽ ഹൗസിൽ സനോജ്(38), തൊടുപുഴ, കരിക്കോട് പാർട്ട്, നെടുംകല്ലയിൽ, ആൽബർട്ട്(26), കോട്ടയം, തല്ലകം, വേട്ടംമുകളേൽ സാൻ ജോസഫ് (27)എന്നിവരെ കലൂർ സ്റ്റേഡിയം ഭാഗത്ത് നിന്നും 5.11ഗ്രാം എംഡിഎംഎ യുമായും കരുനാഗപ്പള്ളി, കാട്ടിക്കടവ്, ഷമീസ് മൻസിൽ ഷംനാസ് നെ(32) പാലാരിവട്ടം ഹൈവേക്ക് സമീപമുള്ള ലോഡ്ജിൽ നിന്നും 9.10 ഗ്രാം എംഡിഎംഎ യുമയാണ് പൊലീസിന്റെ പിടിയിലായത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ IPS ന് ലഭിച്ച രഹസ്യത്തിന് അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശ്രശിധരൻ IPS ന്റെ നിർദ്ദേശപ്രകാരം നാർക്കോടിക്ക് അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൽ സലാംമിന്റെ മേൽനോട്ടത്തിൽ പാലാരിവട്ടം പൊലീസ് ഉം യോദ്ധാവ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
Next Story




