- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹന പരിശോധന സമയത്ത് കാർ നിർത്താതെ പാഞ്ഞു; പിന്തുടർന്ന പൊലീസുകാരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു; കൊച്ചിയിൽ പ്രതികൾ പിടിയിൽ
കൊച്ചി: വാഹന പരിശോധന സമയത്ത് പൊലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. ശനിയാഴ്ച രാത്രി മുളവുകാട് പൊലീസിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധന സമയത്ത് പൊലീസ് കൈ കാണിച്ചിട്ട് നിർത്താതെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താനാണ് പ്രതികൾ ശ്രമിച്ചത് 1. അക്ഷയ് S/o അജയകുമാർ, വലിയ പുരയ്ക്കൽ വീട്, എടവനക്കാട് 2. ആധിത് s/o ദിലീപ്,കാവിൽമടത്തിൽ വീട്, എടവനക്കാട്, 3. അഭിജിത്ത് s/o ദിലീപ്, കാവിൽമടത്തിൽ വീട്, എടവനക്കാട് 4. വിപിൻ രാജ് s/o രാജേന്ദ്രൻ,മായ്യാറ്റിൻതാര ഹൗസ്, നായരമ്പലം എന്നിവരാണ് മുളവുകാട് പൊലീസിന്റെ പിടിയിലായത് വല്ലാർപാടം ബോൾഗാട്ടി ഭാഗത്തു റോഡ് അരികിൽ വാഹന പരിശോധന നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥരും കണ്ടെയ്‌നർ ലോറി തൊഴിലാളികളും നാട്ടുകാരും തലനാരിഴയ്ക്ക് ആണ് യുവാക്കളുടെ പരാക്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടത്
നിർത്താതെ അതിവേഗതയിൽ പോയ കാർ ബോൾഗാട്ടി ഭാഗത്ത് ഒരു ടൂവീലർ ഇടിച്ചുതെറിപ്പിക്കുകയുണ്ടായി ഈ വാഹനത്തെ പിന്തുടർന്ന് അതിസാഹസികമായി പിടികൂടിയ പൊലീസ് സംഘത്തിന് നേരെ ഇവർ അക്രമം അഴിച്ചുവിടാൻ ശ്രമിക്കുകയും ഭീഷണി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അറസ്റ്റിന് വഴങ്ങാതിരുന്ന നാൽവർസംഘത്തെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്
മുളവുകാട് പൊലീസ് ഇൻസ്‌പെക്ടർ മഞ്ജിത്ത് ലാൽ പ്രിൻസിപ്പൽ എസ് ഐ ശ്രീ സുനേഖ് ASI സുനോജ് scpo അരുൺ ജോഷി cpo ഗോപകുമാർ cpo അമൃതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ സംഘത്തെ പിടികൂടിയത്. റോഡിലൂടെ മത്സരയോട്ടം നടത്തുന്നവർക്കെതിരെയും വാഹന പരിശോധന സമയത്ത് കടന്നു കളയുന്നവർക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശശിധരൻ IPS അറിയിച്ചു




