എറണാകുളം: നെടുമ്പാശ്ശേരിയിൽ സിനിമാ യൂണിറ്റിന്റെ വാൻ തടഞ്ഞ് ആക്രമണം. ഫിൽമാറ്റിക്ക എന്ന സിനിമ യുണിറ്റിന്റെ വാൻ ആണ് നടുറോഡിൽ തടഞ്ഞിട്ടത്. ഡ്രൈവറെ മർദ്ദിച്ച ആക്രമികൾ വാനിന്റെ താക്കോൽ ഊരി അക്രമികൾ വന്ന കാർ ഓടിച്ചു പോയി. നെടുമ്പാശ്ശേരി സിഗ്‌നൽ ജംഗ്ഷനിൽ ആണ് സംഭവം.

എക്കോ സ്പോർട് കാറിൽ എത്തിയ എട്ടംഗ സംഘം ആണ് മർദ്ദിച്ചതെന്ന് വാൻ യാത്രക്കാർ പറയുന്നു. സിഗ്‌നൽ ജഗ്ഷനിൽ കുടുങ്ങിയ വാൻ നാട്ടുകാർ റോഡ് അരികിലേക്ക് തള്ളി മാറ്റി. അക്രമം നടത്തിയ കാർ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.