- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്ങന്നൂരിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്
ചെങ്ങന്നൂർ: എംസി റോഡിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്കു പരുക്ക്. ഇന്നലെ ഉച്ചയ്ക്കു ശേഷം മുളക്കുഴ പിരളശേരി ജംക്ഷനടുത്തു കുരിശടിക്കു സമീപമാണ് അപകടം. മൂന്നു കാറുകളും ഒരു ബൈക്കുമാണു കൂട്ടിയിടിച്ചത്. കാറുകൾക്കിടയിൽപെട്ട ബൈക്ക് യാത്രികൻ അങ്ങാടിക്കൽ ഭാഗത്തു താമസിക്കുന്ന ചേർത്തല പള്ളിപ്പുറം സ്വദേശി വിനീഷിനു (28) കാലിനു പരുക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു കാറിലെ ഡ്രൈവർക്കും നിസ്സാര പരുക്കേറ്റു. കാറുകൾക്കു സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ഒരു കാറിന്റെ ഡീസൽ ടാങ്ക് ചോർന്നു. അഗ്‌നിരക്ഷാസേന എത്തി റോഡ് കഴുകി വൃത്തിയാക്കി.
Next Story



