കണ്ണൂർ: കണ്ണൂരിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു. കപ്പാലം മദ്രസയ്ക്ക് സമീപം കുണ്ടാംകുഴി റോഡിൽ കോറോക്കാരൻ സിറാജ്, ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ ഏക മകൾ ഹയ മെഹ്‌വിഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പനി ബാധിച്ച ഹയ മെഹ്‌വിഷിനെ തളിപ്പറമ്പിലെ ആശുപത്രിയിൽ ചികിത്സ നൽകിയശേഷം വീട്ടിലേക്കു കൊണ്ടുവന്നിരുന്നു.

തിങ്കളാഴ്ച പുലർച്ചെ പനി വർധിച്ചതിനെ തുടർന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടർന്ന് പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വെള്ളോറ കോയിപ്ര സ്വദേശിയായ സിറാജ് തളിപ്പറമ്പ് മത്സ്യ മാർക്കറ്റിലെ ഓഫിസ് ജീവനക്കാരനാണ്.