മസ്‌കറ്റ്: ഒമാനിൽ അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 12 ഏഷ്യക്കാരെ തീരദേശസേന പിടികൂടി. നോർത്ത് അൽ ബതീനയിൽ നിന്നാണ് തീരദേശസേന ഇവരെ പിടികൂടിയത്.

ഇവരെ നിയമ നടപടികൾക്ക് വിധേയമാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. നുഴഞ്ഞുകയറ്റക്കാരെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.