- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിലെ സിന്ധാര മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
നാല് എകെ-47 തോക്കുകൾ, രണ്ട് പിസ്റ്റളുകൾ അടക്കമുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഇവിടെയെത്തി പരിശോധന നടത്തിയത്. വ്യാപക തിരച്ചിലിനെ തുടർന്ന് തിങ്കഴാഴ്ച രാത്രി 11.30ഓടെ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
ഇന്ന് പുലർച്ചെ ഉണ്ടായ വെടിവയ്‌പ്പിലാണ് ഭീകരരെ വധിച്ചത്. മേഖലയിൽ നിരീക്ഷണം തുടരുകയാണെന്ന് സുരക്ഷാസേന അറിയിച്ചു.
Next Story



