- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വനമേഖലയിൽ മൂന്നു വയസുകാരന് നേരെ വന്യജീവി ആക്രമണം; പുലിയെന്ന് മാതാപിതാക്കൾ; കാട്ടു പൂച്ചയാകുമെന്ന് വനപാലകർ
പത്തനംതിട്ട: ശബരിമല വനമേഖയിൽ ആദിവാസി ഊരിൽ മൂന്നു വയസുകാരനെ വന്യജീവി ആക്രമിച്ചു. പുലിയാണ് ആക്രമിച്ചതെന്നും തങ്ങൾ കണ്ടുവെന്നും രക്ഷിതാക്കൾ തറപ്പിച്ചു പറയുമ്പോൾ ഈ വിവരം സ്ഥിരീകരിക്കാൻ വനപാലകർ തയാറാകുന്നില്ല.
ചാലക്കയം വെള്ളാച്ചിമലയിലെ ആദിവാസി ഊരിൽ ഇന്ന് പുലർച്ചെയാണ് സംഭവം. പുലർച്ചെ മൂന്നിനാണ് ഉറക്കത്തിലായിരുന്ന കുട്ടിയെ വന്യജീവി ആക്രമിച്ചത്. ഭാസ്‌കരന്റെ മകൻ സുബീഷി(മൂന്ന്) നാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പുലിയാണ് ആക്രമിച്ചതെന്ന് രക്ഷിതാക്കൾ തറപ്പിച്ചു പറയുമ്പോൾ കാട്ടുപൂച്ചയാകുമെന്ന നിലപാടിലാണ് വനംവകുപ്പ് അധികൃതർ. കൂടുതൽ അന്വേഷിക്കാതെ ഒന്നും പറയാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസും വനം വകുപ്പും. കുട്ടിയെ പുലി ആക്രമിക്കുന്നത് കണ്ടുവെന്ന് പിതാവ് ഭാസ്‌കരൻ പറയുന്നു.
Next Story



