- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഭാഗീയത: മുഹമ്മദ് മുഹ്സിൻ എംഎൽഎ അടക്കം മൂന്ന് പേരെ തരംതാഴ്‌ത്തി സിപിഐ
പാലക്കാട്: വിഭാഗീയതയെ തുടർന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉൾപ്പടെ മൂന്ന് പേർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് സിപിഐ. ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെക്കുറിച്ച് അന്വേഷിച്ച സിപിഐ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലാ സെക്രട്ടറിയറ്റ് അംഗമായ മുഹമ്മദ് മുഹ്സിൻ എംഎൽഎയെ പാർട്ടി ജില്ലാ കമ്മിറ്റിയിലേക്കും പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയിൽ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയിൽ രാമകൃഷ്ണൻ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്‌ത്തി.
കാനം രാജേന്ദ്രൻ വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയിൽ മുൻതൂക്കം. പട്ടാമ്പി മണ്ഡലം കഴിഞ്ഞ സമ്മേളനത്തിൽ കാനം രാജേന്ദ്രൻ വിഭാഗത്തിന് നഷ്ടപ്പെടുകയും കെഇ ഇസ്മായിൽ വിഭാഗം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Next Story




