- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൺ ഇമ്മാനുവൽ ലോപ്പസിന്റെ ദൈവദാസ പ്രഖ്യാപനം ഇന്ന് ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയിൽ; ദിവ്യബലിയിൽ ബിഷപ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികനാകും
കൊച്ചി: മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ ദൈവദാസ പ്രഖ്യാപനം ഇന്ന് ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയിൽ നടക്കും. വൈകുന്നരം നാലിന് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ നിന്നും വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദീപശിഖ ചാത്യാത്ത് പള്ളി വികാരിക്ക് കൈമാറും.
ദീപശിഖാ പ്രയാണവും എറണാകുളം ഇൻഫന്റ് ജീസസ് പള്ളിയിൽനിന്നുള്ള ഛായാചിത്ര പ്രയാണവും ചാത്യാത്ത് പള്ളിയിൽ സ്വീകരിക്കും. തുടർന്നു നടക്കുന്ന ദിവ്യബലിയിൽ ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികനാകും. കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല സുവിശേഷ പ്രഘോഷണം നടത്തും. കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ, ബിഷപ് ഡോ.ജോസഫ് കരിക്കാശേരി, ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ, നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസന്റ് സാമുവൽ എന്നിവർ സഹകാർമികരാകും.
ദിവ്യബലിമധ്യേ മോൺ. ഇമ്മാനുവൽ ലോപ്പസിനെ ദൈവദാസ പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള പേപ്പൽ അനുമതി വായിക്കും. നാമകരണ പ്രാർത്ഥന, സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന എന്നിവയുണ്ടാകും.



