- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി 18 വർഷങ്ങൾക്ക് ശേഷം പിടിയിൽ; സിംഗിനെ പിടികൂടിയ പൊലീസ് സംഘത്തിന് 24,000 രൂപയും അഭിനന്ദനവും
ചണ്ഡിഗഡ്: പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി 18 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ഹരിയാനയിലെ ജജ്ജാർ ജില്ലയിലാണ് സംഭവം. കുൽവീന്ദർ സിങ് (41) ആണ് പിടിയിലായത്. ഹരിയാനയിലെ ഫിറോസാബാദ് സ്വദേശിയാണ് ഇയാൾ.
2005 ജനുവരിയിൽ ബുന്ദിയിലെ സദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെട്രോൾ പമ്പിൽ നിന്ന് അഞ്ച് കൂട്ടാളികളുമായി ചേർന്ന് ഇയാൾ 34,000 രൂപ കൊള്ളയടിച്ചിരുന്നു. കേസിൽ മറ്റെല്ലാ പ്രതികളെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും സിങ് 18 വർഷമായി ഒളിവിലായിരുന്നു.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ആറുമാസം മുമ്പാണ് സിംഗിനെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയത്. പൊലീസുകാർ പ്രതിയുടെ സഹോദരിയെ കണ്ടെത്തുകയും അയാളുടെ ഫോൺ നമ്പർ മനസ്സിലാക്കുകയു ംചെയ്തു. ഹരിയാനയിലെ ഝജ്ജർ ജില്ലയിലെ ലോഹരി ഗ്രാമത്തിൽ സിങ് ഉണ്ടെന്ന് കണ്ടെത്തി. ഇവിടെ ഭക്ഷണശാല നടത്തി വരികയായിരുന്നു ഇയാൾ. വ്യാജ മേൽവിലാസത്തിൽ കഴിഞ്ഞിരുന്ന ഇയാൾ മറ്റൊരാളുടെ സിങ് കാർഡ് ആണ് ഉപയോഗിച്ചിരുന്നത്.
ഭക്ഷണശാലയിൽ കൻവാർ യാത്രികരെന്ന വ്യജേന എത്തിയ പൊലീസുകാർ ഇയാൾ തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചതിന് ശേഷം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സിംഗിനെ പിടികൂടിയ പൊലീസ് സംഘത്തിന് 24,000 രൂപയും കോൺസ്റ്റബിൾമാരായ രഞ്ജീത് ഗതാലയും കൈലാശ്രമവും ഓപ്പറേഷനിൽ നിർണായക പങ്കുവഹിച്ചതിന് അഭിനന്ദനവും ലഭിച്ചു.



