അഹമ്മദാബാദ്: ലൗ ജിഹാദ് പശ്ചാത്തലമാക്കിയ വിവാദ സിനിമ 'കേരള സ്റ്റോറി'യുമായി ബന്ധപ്പെട്ട സാമൂഹികമാധ്യമത്തിലെ പോസ്റ്റ് ഗുജറാത്തിൽ പാഠൻ ജില്ലയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ലഹള. എട്ടുപേർക്ക് പരിക്കേറ്റു. പത്തുപേർ അറസ്റ്റിലായി.

ഞായറാഴ്ച രാത്രി ബലിസാന പട്ടണത്തിലാണ് സംഭവം. പട്ടണത്തിലെ മസ്ജിദ് ചൗക്കിൽ വടിവാളും കമ്പിവടിയുമൊക്കെയായി ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിനെച്ചൊല്ലിയാണ് തർക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

ആരിഫ് ശൈഖ്, മീത് കുമാർ പട്ടേൽ എന്നിവരുടെ പരാതികൾപ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർചെയ്തു. ഇരുവിഭാഗങ്ങളിൽനിന്നായി പത്തുപേർ പിടിയിലായി. ബലിസാനയിൽ പൊലീസ് കാവൽ ശക്തമാക്കി.