തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഉടമസ്ഥതയിൽ നെയ്യാറ്റിൻകര രാമപുരത്തുള്ള സ്വദേശാഭിമാനി ജന്മഗൃഹത്തിൽ ഒരു കൂട്ടം ബിജെപി നേതാക്കളും പ്രവർത്തകരും അതിക്രമിച്ചു കയറിയെന്ന് ആരോപണം. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ കയറി പാർട്ടി യോഗം നടത്തിയത്.

ബിജെപിക്കാർ നടത്തിയ കൈയേറ്റത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതോടൊപ്പം ഇത് സംബന്ധിച്ച് ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രസ് ക്ലബ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകും.