- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാഠ്യേതര പ്രവർത്തനങ്ങൾ അദ്ധ്യാപന പരിചയമായി കണക്കാക്കരുത്; യുജിസിക്ക് പിന്നാലെ അദ്ധ്യാപകനും അപ്പീൽ നൽകി; പ്രിയ വർഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരെ ജോസഫ് സ്‌കറിയ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായുള്ള നിയമനത്തിന് പ്രിയ വർഗീസിന്റെ യോഗ്യത ശരിവച്ച ഹൈക്കോടതി വിധിക്കെതിരേ കേസിലെ പരാതിക്കാരനായ ജോസഫ് സ്‌കറിയ സുപ്രീംകോടതിയിൽ. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി.
പാഠ്യേതര പ്രവർത്തനങ്ങൾ അദ്ധ്യാപന പരിചയമായി കണക്കാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രിയയ്ക്കനുകൂലമായി വിധിച്ചത്. എന്നാൽ ഇതിനെതിരെ നേരത്തെ യുജിസിയും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു.
2018ലെ റഗുലേഷൻ നിഷ്‌കർഷിക്കുന്ന യോഗ്യത പ്രിയയ്ക്കില്ലെന്നാണ് യുജിസിയുടെ നിലപാട്. പാഠ്യേതര പ്രവർത്തനങ്ങൾ അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ല എന്ന് യുജിസി ഹർജിയിൽ വിശദീകരിച്ചിരുന്നു.
Next Story



