- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തർപ്രദേശിൽ യുവാവിനെ കടുവ കൊന്നു തിന്നു; പശുവിന് പുല്ലുപറിക്കുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 22കാരൻ
ലക്‌നോ: ഉത്തർപ്രദേശിൽ യുവാവിനെ കടുവ കൊന്നു തിന്നു. സൗത്ത് ഖേരി ഫോറസ്റ്റ് ഡിവിഷനിലെ മുഹമ്മദി റേഞ്ചിലുള്ള ഉദയ്പുർ ഗ്രാമത്തിലാണ് സംഭവം. രോഹിത് എന്ന 22കാരനാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കന്നുകാലിക്ക് തീറ്റ പറിക്കുന്നതിനിടെയാണ് രോഹിതിനെ കടുവ ആക്രമിച്ചത്.
കടുവ ഭാഗികമായി ഭക്ഷിച്ച രോഹിതിന്റെ മൃതശരീരം അധികൃതർ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഗ്രാമവാസികൾ അതീവശ്രദ്ധ പാലിക്കണമെന്ന് വനംവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
Next Story



